കറിവേപ്പില ആൻ്റി ബയോട്ടിക് ആണോ? കഴിച്ചാൽ എന്തൊക്കെ ഗുണങ്ങൾ ഉണ്ട്?

Is curry leaves an antibiotic? What are the benefits of eating them?
31, May, 2025
Updated on 31, May, 2025 48

Is curry leaves an antibiotic? What are the benefits of eating them?

മലയാളികളുടെ അടുക്കളയിലെ പ്രധാനപ്പെട്ട ചേരുവകളിൽ ഒന്നാണ് കറിവേപ്പില. സാമ്പാർ, രസം, ചട്നി തുടങ്ങി എല്ലാവിധ കറികൾക്കും കറിവേപ്പില ഉപയോ​ഗിക്കാറുണ്ട്. ഭക്ഷണത്തിന് കൂടുതൽ രുചിയും മണവും ഉണ്ടാകാനാണ് കറിവേപ്പില ഉപയോ​ഗിക്കുന്നത്. ഇത് കഴിക്കുന്നവർ ചുരുക്കം ചിലർ മാത്രമായിരിക്കും. അതിനാലാണ് ആവശ്യം കഴിഞ്ഞാൽ കറിവേപ്പിലയെ വലിച്ചെറിയുമെന്ന് പഴമകളായി പറയുന്നത്.

കഴിഞ്ഞ ദിവസവും ഒരു രാഷ്ട്രീയ നേതാവിനെ കറിവേപ്പിലയോട് ഉപമിച്ച് സംസാരിച്ചത് ഏറെ ചർച്ചയായിരുന്നു. ഇതിന് മറുപടിയായി ആ രാഷ്ട്രീയ നേതാവ് പറഞ്ഞത് കറിവേപ്പില ആന്റി ബയോട്ടിക്കാണെന്നായിരുന്നു. അത് ശരിയാണോ?

അതിന് മുമ്പ് കറിവേപ്പിലയിൽ മറ്റെന്തൊക്കെ ​ഗുണങ്ങളുണ്ടെന്ന് നോക്കാം…

കറിവേപ്പില ശക്തമായ ആന്റിഓക്‌സിഡന്റുകൾ, സസ്യ സംയുക്തങ്ങൾ എന്നിവയാലും സമ്പുഷ്ടമാണ്. ഇത് നമ്മെ ആരോഗ്യമുള്ളതാക്കുകയും നാഡീവ്യൂഹം, ഹൃദയാരോഗ്യം, വൃക്കകൾ മുതലായവയെ ബാധിച്ചേക്കാവുന്ന നിരവധി രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, ഓക്‌സിഡേറ്റീവ് സമ്മർദത്തിൽ നിന്നും നമ്മെ സംരക്ഷിക്കാനും സഹായിക്കുന്നു.

കറിവേപ്പിലയിലെ ആന്റിഓക്‌സിഡന്റുകൾ കണ്ണുകൾക്ക് സംരക്ഷണം നൽകുന്നു. പ്രത്യേകിച്ച് പ്രായമാകുമ്പോൾ വരുന്ന മാക്കുലാർ ഡീജനറേഷൻ പോലുള്ള രോ​ഗങ്ങൾ വരാതിരിക്കാൻഡ സഹായിക്കും. കറിവേപ്പിലയ്ക്ക് ആന്റി മ്യൂട്ടജെനിക് ശേഷിയുള്ളതിനാൽ, വിവിധ തരത്തിലുള്ള ക്യാൻസറുകളിൽ നിന്ന് നമ്മെ സംരക്ഷിക്കാൻ അവയ്ക്ക് കഴിയും. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കാനും ഫലപ്രദമാണ്. കറിവേപ്പില വൻകുടലിലെ ക്യാൻസർ, സെർവിക്കൽ ക്യാൻസർ എന്നിവയിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.

ഇരുമ്പ്, കാത്സ്യം, വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് കറിവേപ്പില. കറിവേപ്പില പതിവായി കഴിക്കുന്നത് പ്രമേഹവും അനുബന്ധ സങ്കീർണതകളും നിയന്ത്രിക്കാൻ സഹായകമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് അവ വളരെ ഫലപ്രദമാണ്. കൂടാതെ, അവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ഇൻസുലിൻ പ്രവർത്തനത്തെ വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ കറിവേപ്പില സഹായിക്കുന്നു.

ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ കറിവേപ്പിലയ്ക്ക് സ്ഥാനമുണ്ട്. ചുളിവുകൾ, നേർത്ത വരകൾ, മറ്റ് അകാല വാർധക്യ ലക്ഷണങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. കറിവേപ്പില പേസറ്റ് രൂപത്തിലാക്കി തേനും ചേർത്ത് ഫെയ്സ് പാക്കായി ഉപയോ​ഗിക്കാം. ഇത് മുഖത്തിലെ കരുവാളിപ്പ് മാറ്റാൻ നല്ലതാണ്.

അല്ലാ, നേതാവ് പറഞ്ഞ പോലെ കറിവേപ്പില ആന്റി ബയോട്ടിക്കാണോ? കറിവേപ്പില ആന്റി ബയോട്ടിക്ക് ആണെന്ന് നേതാവിന് പറയാം. പക്ഷേ ശാസ്ത്രം പറയുന്നത് അല്ല എന്നാണ്. എന്നാൽ, പഠനങ്ങളിൽ തെളിയിച്ചിട്ടുള്ളതും ആരോ​ഗ്യ വിദ‌​ഗ്‌‍ദരുടെ അഭിപ്രായവും കറിവേപ്പില ആന്റി ബാക്ടീരിയലാണെന്നാണ് ആന്റിഓക്‌സിഡന്റുകൾ എന്നോ ആന്റി ബാക്ടീരിയൽ എന്നതോ അദ്ദേഹം തെറ്റായി ധരിച്ചത് ആകാം.




Feedback and suggestions